കങ്കര്‍ :ഛത്തീസ്‌ഗഡില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവയ്‌പ്പ് കേസില്‍ ഏഴ് യുവാക്കള്‍ പിടിയില്‍. സംഘത്തലവനായ ഖൈവാൾ ഹർഷിത് സർക്കാർ ഒരു റോബോട്ടിക് എഞ്ചിനീയറാണ്. മറ്റൊരു പ്രതിയായ ദേവവ്രത് ഫാർമസിസ്റ്റാണ്. ബാക്കിയുള്ള അഞ്ച് പ്രതികളും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികൾ ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മൂന്ന് പേർ കാങ്കർ ജില്ലയില്‍ നിന്നും. ഇന്ത്യയിലും ദുബായിലും വാതുവയ്പ്പ് നടന്നതിന്റെ തെളിവുകൾ ലഭിച്ചതായി കാങ്കർ പൊലീസ് പറഞ്ഞു.
Also Read: ഐപിഎല്‍ വാതുവെപ്പ്; ഒഡിഷയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
നഗരത്തിൽ മൂന്ന് പേർ ബൊലേറോ കാറിൽ ഓൺലൈൻ ഐപിഎൽ വാതുവയ്‌പ്പ് നടത്തുകയായിരുന്നെന്ന് ഡിഎസ്‌പി അനുരാഗ് ഝാ പറഞ്ഞു. ജഗദൽപൂരിലെ വാടക ഫ്ലാറ്റ് ആയിരുന്നു ഇവരുടെ താവളമെന്നും പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ, 15 മൊബൈൽ ഫോണുകൾ, 2 ലാപ്‌ടോപ്പുകൾ, ബ്രോഡ്ബാൻഡ് റൗട്ടറുകൾ, 40 ബാങ്ക് പാസ്ബുക്കുകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ പൊലീസ് കണ്ടെടുത്തു.
മഹാദേവ് ഓൺലൈൻ ആപ്പിലൂടെയും ഓൺലൈൻ ഐഡിയിലൂടെയും ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ ഇവര്‍ നടത്തിയതായി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.