ഉദയ്പൂര്‍: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് നയിക്കുന്നതിനുമുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുകയാണ് രാജ്സ്ഥാനില്‍ നടക്കുന്ന ചിന്തന്‍ ശിബിന്‍റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളുടെ ചിന്തന്‍ ശിബിറിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ആദ്യ പരിഗണന പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ്. ഇതിനായി പ്രവര്‍lത്തകരെ ഏകോപിപ്പിക്കും. ശേഷം മാത്രമെ സഖ്യത്തെ കുറിച്ചുള്ള ചിന്തകളിലേക്ക് കടക്കൂ എന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപിയുടെ ദേശീയ വാദത്തെ കടന്നാക്രമിച്ച ഖാര്‍ഗെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ദേശീയവാദികളും കപട ദേശീയ വാദികളും തമ്മിലുള്ള യുദ്ധമാണെന്നും പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ അടക്കം നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഇതിന് ശേഷം കാലത്തിന് അനുയോജ്യമായ രീതിയില്‍ തങ്ങളുടെ സംവിധാനങ്ങളെയും തത്വശാസ്ത്രത്തേയും പരിഷ്കരിക്കും. ശേഷം പാര്‍ട്ടി നയങ്ങളും തത്വങ്ങളും രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയേയും ആര്‍ എസ് എസിനെയും തുറന്ന് കാട്ടുകയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. ഈ സംഘടനകളുടെ പ്രവര്‍ യുവാക്കളെ ആകര്‍ശിക്കാനായി പാര്‍ട്ടിയുടെ തത്വങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കണം. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണം, മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കൽ, വർദ്ധിച്ചുവരുന്ന വർഗീയ ധ്രുവീകരണം, സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം, ദേശീയ സുരക്ഷ എന്നിവ ശിവിറില്‍ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാറിന്‍റെ വിദേശനയം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, അടുത്ത കാലത്ത് കേന്ദ്രം എടുത്ത തീരുമാനങ്ങൾ, പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ, ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ കടന്നാക്രമിച്ച ഖാര്‍ഗെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാരമ്പര്യമുള്ള തങ്ങളെ ദേശീയത പഠിപ്പിക്കേണ്ടെന്നും പറഞ്ഞു.