ന്യൂഡല്‍ഹി:ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ സമ്പദ്ഘടന ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ളതാകും നിര്‍മ്മലാ സീതാരാമന്‍റെ അടുത്ത ബജറ്റെന്ന് സൂചന. അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളും ബജറ്റിലുള്‍പ്പെടുത്തിയേക്കും. അടുത്തമാസം ഒന്നിനാണ് നിര്‍മ്മല തന്‍റെ ആറാം ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക(Interim Budget).
കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്തിയെങ്കില്‍ മാത്രമേ ഉപഭോഗ വര്‍ദ്ധനയുണ്ടാകൂ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള ഒരു മാര്‍ഗം നികുതി ഭാരം ലഘൂകരിക്കുക എന്നതാണ്. ഇതിനായി നികുതി സ്ലാബുകള്‍ പരിഷ്ക്കരിക്കുകയോ നികുതിയില്‍ കുറവ് വരുത്തുകയോ വേണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വര്‍ദ്ധനയും കര്‍ഷകര്‍ക്ക് കൂടുതല്‍ വിള സഹായം നല്‍കുകയുമാണ് മറ്റ് മാര്‍ഗങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു(Vote on Account).
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്‌ത്രീകള്‍ക്കും മറ്റ് പാര്‍ശ്വവത്ക്കൃത സമൂഹത്തിനും സഹായകമാകുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്(Women and meginalised section may get benefits). തെരഞ്ഞെടുപ്പ് മുന്നിലുണ്ടായത് കൊണ്ട് നികുതി വര്‍ദ്ധനയുണ്ടാകില്ല. അതുപോലെ പുതിയ പദ്ധതികള്‍ക്കും സാധ്യത ഇല്ലെന്നാണ് വിലയിരുത്തുന്നത്. 2024-25 ധനകാര്യ വര്‍ഷത്തിലെ ആദ്യ നാല് മാസത്തിലെ ചെലവുകള്‍ നടത്താന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി തേടല്‍ മാത്രമാകും ഇടക്കാല ബജറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്താന്‍ സാധ്യത.
അടിയന്തര സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള പൂര്‍ണബജറ്റ് വരും വരെ കാത്ത് നില്‍ക്കാന്‍ സാധിക്കാതെ വരുന്ന വിഷയങ്ങളാകും പ്രധാനമായും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുക. സമ്പദ്ഘടനയില്‍ ഉപഭോക ചോദനയിലുണ്ടായ മാന്ദ്യം പരിഹരിക്കുക എന്നതാണ് അടിയന്തരമായി വേണ്ടതെമന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമുള്ള, ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സാധനങ്ങള്‍ക്ക് (FMCG-Fast Moving Consumer Goods) ആവശ്യക്കാര്‍ കുറഞ്ഞാല്‍ സാധനങ്ങള്‍ക്ക് എട്ട്- മുതല്‍ പത്ത് ശതമനം മടങ്ങ് വരെ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഡെലോയ്റ്റ് ഇന്ത്യ പങ്കാളിയായ രജാത്ത് വാഹി അഭിപ്രായപ്പെടുന്നത്. കാരണം ഉത്പാദന ചെലവ് കണ്ടെത്തണമെങ്കില്‍ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റം സമൂഹത്തിലെ താഴെക്കിടയിലുള്ളവരെയാണ് ബാധിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവരുടെ വായ്‌പ കുടിശിക വരെ കൂടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകാം.