ബെംഗളൂരു :ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി യുവാവിനെയും യുവതിയേയും ആക്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് (Karnataka Men Thrash Interfaith Couple). അക്രമത്തിന് ഇരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട് (Interfaith Couple Attacked Case).
കര്‍ണാടക ഹാവേരി ജില്ലയില്‍ ജനുവരി എട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇതരമതസ്ഥരായ യുവതിയും യുവാവും വിശ്രമിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഹോട്ടലിലെ മുറിക്കുള്ളില്‍ വച്ച് നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നതായി പൊലീസ് വ്യക്തമാക്കി.
അക്രമിസംഘം മുറിയുടെ വാതിലില്‍ മുട്ടുന്നതും വാതില്‍ തുറക്കുമ്പോള്‍ സംഘം അതിക്രമിച്ച് മുറിക്കുള്ളിലേക്ക് കടക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മര്‍ദിക്കുന്നതിനൊപ്പം സംഘം ഇവരെ അസഭ്യവും പറയുന്നുണ്ട്. ബുര്‍ഖ ഉപയോഗിച്ച് യുവതി മുഖം മറയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമികള്‍ ഇവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തത്.
ഹോട്ടല്‍ മുറിയില്‍ നിന്നും ഇവരെ പുറത്തിറക്കിയും സംഘം ആക്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മൂന്ന് ഇരുചക്രവാഹനങ്ങളിലായിട്ടാണ് പ്രതികള്‍ എത്തിയത്. ഹോട്ടലില്‍ നിന്നും യുവതിയേയും യുവാവിനെയും ഒരു കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഇവര്‍ കൊണ്ട് പോയി.