ന്യൂഡല്‍ഹി: കര്‍ഷക സമരം അട്ടിമറിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജൻസ്(ഐഎസ്‌ഐ) നീക്കമെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജൻസികള്‍ ഡൽഹി പൊലീസിനും മറ്റ് ഏജൻസികൾക്കും കത്ത് നല്‍കി.
സുരക്ഷ വര്‍ധിപ്പിച്ച് ഡല്‍ഹി പൊലീസ്
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വേണ്ട മുൻകരുതലുകള്‍ സ്വീകരിച്ചു. രാജ്‌ഭവന് സുരക്ഷ കൂട്ടിയെന്ന് സുരക്ഷ സേന അറിയിച്ചു. രാജ്‌ഭവന് സമീപമുള്ള മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും.
Also Read: കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി കേന്ദ്രം
സിവില്‍ ലൈൻ, വിശ്വവിദ്യാലയ, വിധാൻ സഭ സ്റ്റേഷനുകളാണ് അടച്ചിടുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് അടച്ചിടുകയെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മെട്രോ സ്റ്റേഷന് പുറത്ത് ആവശ്യത്തിന് സുരക്ഷ സേനയെ വിന്യസിക്കണമെന്നും ഇന്‍റലിജൻസ് വിഭാഗം ഡല്‍ഹി പൊലീസിന് നല്‍കിയ കത്തില്‍ പറയുന്നു.
പ്രക്ഷോഭം കടുപ്പിക്കാൻ കര്‍ഷകര്‍
കൂടുതല്‍ കര്‍ഷകര്‍ ശനിയാഴ്‌ച ഡല്‍ഹിയിലേക്ക് എത്തിയേക്കും. വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ ചേര്‍ന്ന് ഇന്ന്(ജൂണ്‍ 26) രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിക്കും.
Also Read: തമിഴ്‌നാട്ടിൽ കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍
കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കര്‍ഷകരുടെ സമരം ആരംഭിച്ചിട്ട് ഏഴ് മാസം പൂര്‍ത്തിയായി.