കേരളം

kerala

ETV Bharat / bharat

വായ്‌പാ തിരിച്ചടവ് മുടങ്ങി: കുടുംബത്തെ കയ്യേറ്റം ചെയ്‌ത രണ്ട് പേർ പിടിയിൽ - മൈക്രോഫിനാൻസ് ലോൺ ആപ്‌ കമ്പനികളുടെ ഡയറക്‌ടർ

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉയർന്ന നിരക്കിൽ വായ്‌പ നൽകുന്ന സംഘത്തിലെ ചൈനീസ് പൗരൻ ഉൾപ്പെടെ രണ്ട് പേരാണ് പിടിയിലായത്. 2020ൽ ഇവർക്കെതിരെ ആറ് ആത്മഹത്യ കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Chinese national arrest news  instant app-based lenders investigation  instant app-based lenders news  വായ്‌പാ തിരിച്ചടവ് മുടങ്ങിയതിൽ കുടുംബത്തിനെ കൈയ്യേറ്റം ചെയ്‌ത രണ്ട് പേർ പിടിയിൽ  തൽക്ഷണ വായ്‌പ ആപ്ലിക്കേഷൻ  മൈക്രോഫിനാൻസ് ലോൺ ആപ്‌ കമ്പനികളുടെ ഡയറക്‌ടർ  ഉയർന്ന നിരക്കിൽ വായ്‌പ
വായ്‌പാ തിരിച്ചടവ് മുടങ്ങിയതിൽ കുടുംബത്തിനെ കൈയ്യേറ്റം ചെയ്‌ത രണ്ട് പേർ പിടിയിൽ

By

Published : Jan 14, 2021, 6:55 AM IST

ഹൈദരാബാദ്: ലോൺ തിരിച്ചടവ് മുടങ്ങിയതിൽ കുടുംബത്തെ കയ്യേറ്റം ചെയ്‌ത കേസിൽ ചൈനീസ് പൗരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉയർന്ന നിരക്കിൽ വായ്‌പ നൽകുന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഡിസംബറിൽ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൾ സെൻ്റർ തകർത്ത കേസിലും ഇവർ പ്രതികളാണ്. മഹാരാഷ്ട്രയിലെ താനെയിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്‌തത്. സമാന കേസുകളിലായി ഇതുവരെ നാല് പേരെ പൊലീസ് പിടികൂടി. വിവധ സ്റ്റേഷനുകളിലായി ഇതുവരെ 50 കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായ ചൈനീസ് പൗരൻ 2019 ജൂലൈയിൽ ബിസിനസ് വിസയിൽ ഇന്ത്യയിലെത്തിയതാണ്. മൈക്രോഫിനാൻസ് ലോൺ ആപ്‌ കമ്പനികളുടെ ഡയറക്‌ടർ ആണ് ഇയാൾ. 2020ൽ ഇവർക്കെതിരെ ആറ് ആത്മഹത്യ കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തൽക്ഷണ വായ്‌പ ആപ്ലിക്കേഷനുകൾ വഴി ലോൺ വാഗ്‌ദാനം ചെയ്യുകയും ഉയർന്ന പലിശ ഈടാക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ 21,000 കോടി രൂപയുടെ ഓൺ‌ലൈൻ ഇടപാടുകളാണ് കമ്പനി നടത്തിയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details