ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങള്‍.
തന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രിയങ്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 'എന്‍റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന് വേറെ ജോലിയില്ലേ' - എന്നും പ്രിയങ്ക ചോദിച്ചിരുന്നു. ഈ ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്ര ഐടി മന്ത്രാലയം പ്രാഥമിക അന്വേഷണം നടത്തിയത്.