ഭഗൽപൂർ (ബിഹാര്‍) :പ്യൂണായി ജോലി ചെയ്‌ത സര്‍വകലാശാലയില്‍ തന്നെ പ്രൊഫസറായി തിരികെയെത്തി കമൽ കിഷോർ മണ്ഡലിന്‍റെ വിജയഗാഥ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് തന്‍റെ പരിമിതികളെ പോലും മറികടന്നാണ് കമൽ കിഷോർ ഈ വിജയം കൈയ്യെത്തിപ്പിടിച്ചത്. ഇതോടെ ബിഹാറിലെ ഭഗൽപൂർ ജില്ലയിലുള്ള തിലകമഞ്ജി സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ സംസാര വിഷയമായി മാറിയിരിക്കുകയാണ് കമൽ കിഷോർ മണ്ഡലിന്‍റെ 'ഹീറോയിക് റീ എന്‍ട്രി'.
മുൻഗർ ജില്ലയിലെ ഒരു കോളജിൽ വാച്ച്മാനായി ജോലി ചെയ്‌താണ് കമൽ തന്‍റെ കരിയർ ആരംഭിക്കുന്നത്. തുടര്‍ന്ന് കമല്‍ പ്യൂൺ തസ്‌തികയിലേക്ക് ഉയർത്തപ്പെട്ടു. എന്നാല്‍ അതുകൊണ്ടൊന്നും തൃപ്‌തിപ്പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കുറച്ചുകൂടി ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന തസ്‌തികയുമായിരുന്നു കമലിന്‍റെ ചിന്തയില്‍ മുഴുവന്‍. അതുകൊണ്ടുതന്നെ വാച്ച്മാന്‍ എന്ന നിലയില്‍ രാത്രികാലങ്ങളില്‍ തന്‍റെ ചുമതലകളില്‍ വ്യാപൃതനായപ്പോഴും കമല്‍ പിഎച്ച്ഡിക്ക് തയ്യാറെടുക്കുകയായിരുന്നു. ഈ കഠിനാധ്വാനത്തിന് ലഭിച്ച സമ്മാനങ്ങള്‍ തന്നെയായിരുന്നു ബിഹാർ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സർവീസ് കമ്മിഷൻ പരീക്ഷ പാസായതും, യുജിസിയുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്‌റ്റ് വിജയിച്ചതുമെല്ലാം.