ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പ്രചോദനമാണെന്ന് ഭാരത് ബയോടെക്ക്. ഇന്ന് രാവിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്‍റെ പ്രതികരണം. ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ ആണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ആത്മനിർഭർ ഭാരതിനോടുള്ള മോദിയുടെ സമർപ്പണം പ്രചോദനവും ആദരണീയവുമാണെന്ന് ഭാരത് ബയോടെക്ക് ട്വിറ്ററിൽ കുറിച്ചു.
വാക്‌സിന്‍ സ്വീകരിച്ച് പ്രധാനമന്ത്രി; നരേന്ദ്ര മോദി പ്രചോദനമെന്ന് ഭാരത് ബയോടെക്ക് - നരേന്ദ്രമോദി
കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്‍റെ പ്രതികരണം
മോദി ഒരു പ്രജോദനമെന്ന് ഭാരത് ബയോടെക്ക്
കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്‌ടർമാരും ശാസ്ത്രജ്ഞരും വേഗത്തിൽ പ്രവർത്തിച്ചത് അവിസ്‌മരണീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ്യരായ എല്ലാവരോടും വാക്‌സിൻ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കൊവിഡ് വിമുക്തമാക്കാമെന്നും വാക്‌സിൻ സ്വീകരിച്ചതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.