ഹൈദരാബാദ്: കരിംനഗർ ജില്ലയിലെ കക്കാടിയ കനാൽ പാലത്തില്‍ പ്രാണികൾ വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മഴ പെയ്യുന്നതുപോലെയാണ് പ്രാണികളെന്നും ഹെൽമെറ്റ് ഇല്ലാതെ പാലത്തിലൂടെ ഒരടിപോലും മുന്നോട്ടുപോകാനാവില്ലെന്നും യാത്രക്കാർ പറയുന്നു.
യാത്രക്കാരെ വെട്ടിലാക്കി കക്കാടിയ കനാൽ പാലത്തില്‍ പ്രാണികൾ - Insects
മഴ പെയ്യുന്നതുപോലെയാണ് പ്രാണികളെന്നും ഹെൽമെറ്റ് ഇല്ലാതെ പാലത്തിലൂടെ ഒരടിപോലും മുന്നോട്ടുപോകാനാവില്ലെന്നും യാത്രക്കാർ.
യാത്രക്കാരെ വെട്ടിലാക്കി കക്കാടിയ കനാൽ പാലത്തിലെ പ്രാണികൾ
പാലത്തിൽ എത്തുന്ന യാത്രക്കാരിൽ പലരും വാഹനത്തിൽ നിന്നിറങ്ങി നടന്നാണ് പാലം കടക്കുന്നത്. പാലത്തിലൂടെ യാത്രചെയ്യുമ്പോൽ ജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികൾ വാഹനമോടിക്കുന്നവർക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്. എന്ത് തരം പ്രാണികളാണെന്ന് അറിയാനായി ഇവയുടെ സാമ്പിള്‍ ശേഖരിക്കാൻ കരിംനഗർ പൊലീസ് കമ്മീഷണർ കമലാസൻ റെഡ്ഡി കാർഷിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.