ന്യൂഡൽഹി:പ്രമുഖ നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രേക്ഷകരുടെ മനസിൽ നർമം നിറച്ച നടനായിരുന്നു ഇന്നസെന്‍റ് എന്നും, പ്രേക്ഷകരെ ചിരിപ്പിച്ച ഇദ്ദേഹം എല്ലാക്കാലത്തും ആളുകളുടെ മനസിൽ അനശ്വരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷകരുടെ മനസിൽ നർമം നിറച്ച നടൻ; ഇന്നസെന്‍റ് എന്നും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി - malayalam actor innocent
പ്രമുഖ നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അനുശോചന കുറിപ്പുമായി പ്രധാനമന്ത്രി
![പ്രേക്ഷകരുടെ മനസിൽ നർമം നിറച്ച നടൻ; ഇന്നസെന്‍റ് എന്നും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നസെന്‍റ് പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം innocent innocent funeral malayalam actor innocent](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18095364-thumbnail-16x9-llll.jpg)
ഇന്നസെന്‍റ്
'പ്രശസ്‌ത നടനും മുൻ എംപിയുമായ ശ്രീ ഇന്നസെന്‍റ് വറീത് തെക്കേത്തലയുടെ നിര്യാണത്തിൽ വേദനിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്നതിനും ആളുകളുടെ ജീവിതത്തിൽ നർമം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു,' പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു.