പുതുച്ചേരി : പുതുച്ചേരിയില്‍ തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഡാന്‍സ് തെറാപ്പി. പുതുച്ചേരി സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് ഡാന്‍സ് തെറാപ്പി. തടവുകാരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിന്, പുനരധിവാസ പരിപാടിയുടെ ഭാഗമായാണ് പരിപാടി.
ജീവപര്യന്തം തടവുകാര്‍ക്ക് ഡാന്‍സ് തെറാപ്പി ; മാനസിക സമ്മര്‍ദം കുറയ്ക്കുക ലക്ഷ്യം - പുതുച്ചേരി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഡാന്‍സ് തെറാപ്പി
തടവുകാരുടെ പുനരധിവാസ പരിപാടിയുടെ ഭാഗമായാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഡാന്‍സ് തെറാപ്പി
തുടക്കത്തിൽ ഡാന്‍സ് കളിക്കുന്നതിന് തടവുകാർ വിമുഖത കാണിച്ചിരുന്നു. ആദ്യം 5 തടവുകാർ മാത്രമാണ് ക്ലാസിൽ ചേർന്നത്. ഇപ്പോൾ 25ഓളം പേർ ക്ലാസില്‍ പങ്കെടുക്കുന്നുണ്ട്. കതിർകാമം ഇന്ദിരാഗാന്ധി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ഡാൻസ് പ്രൊഫസറായ കൃതിക രവിചന്ദ്രനാണ് തടവുകാരെ നൃത്തം പഠിപ്പിക്കുന്നത്. നൃത്തം പഠിക്കുന്നത് സന്തോഷവും സമ്മർദവും കുറയ്ക്കുമെന്ന് തടവുകാർ പറയുന്നു.
കൃതിക രവിചന്ദ്രൻ തന്റെ ഡാൻസ് സ്കൂളിൽ തടവുകാരുടെ കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുന്നുണ്ട്. തടവുകാർക്ക് ഹോം ഡെക്കറേഷൻ, പശു, കോഴി വളർത്തൽ എന്നിവയിലും ജയിൽ അധികൃതര്‍ പരിശീലനം നൽകുന്നുണ്ട്. ജയിൽ വളപ്പിൽ ജൈവകൃഷിയും ഇവർ നടത്തിവരുന്നു.