ചെന്നൈ: മസിനഗിരിയിൽ 40 വയസ് പ്രായമുള്ള കൊമ്പനാന ചരിഞ്ഞു. മുന്ന് ദിവസം മുമ്പാണ് മസിനഗുഡിക്ക് സമീപം ഗുരുതരമായ പരിക്കുകളോടെ ഫോറസ്റ്റ് അധികൃതർ ആനയെ കണ്ടെത്തിയത്. ആനയുടെ ഇടതു ചെവി പൊള്ളലേറ്റ നിലയിലായിരുന്നു. ഇത് ഗുരുതരമായ രക്തസ്രാവത്തിന് കാരണമായി. തുടർന്ന് ഫോറസ്റ്റ് അധികൃതർ പ്രാഥമിക ചികിത്സ നൽകി, ആനയെ മയക്കിയ ശേഷം കൂടുതൽ ചികിത്സക്കായി മുടുമല ആന ക്യാമ്പിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ കൊമ്പനാന ചരിയുകയായിരുന്നു.
മസിനഗിരിയിൽ 40 വയസ് പ്രായമുള്ള കൊമ്പനാന ചരിഞ്ഞു - petrol bomb
ആനയുടെ നേരെ സാമൂഹിക വിരുദ്ധർ നടത്തിയ പെട്രോൾ ബോംബ് ആക്രമണത്തിലാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കി.
നട്ടെല്ലിന് പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസം മുമ്പ് ആനയ്ക്ക് പരിക്കേറ്റിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആനയുടെ നേരെ സാമൂഹിക വിരുദ്ധർ നടത്തിയ പെട്രോൾ ബോംബ് ആക്രമണത്തിലാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കി. വന്യ ജീവികൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുടുമല ടൈഗർ റിസർവ് ഡയറക്ടർ ശ്രീകാന്ത് പറഞ്ഞു. അതേസമയം, മസിനഗുഡിയിലെ ആളുകൾ മെഴുകുതിരി കത്തിച്ച് ആനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.