കേരളം

kerala

ETV Bharat / bharat

ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി ഇന്‍ഫോസിസും അക്സൻ‌ചറും

സർക്കാരിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായാവും ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിനുകള്‍ നല്‍കുക.

Infosys,  Accenture,  vaccination  staff  കോവിഡ് വാക്സിന്‍  കോവിഡ്  വാക്സിന്‍
ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി ഇന്‍ഫോസിസും അക്സൻ‌ചറും

By

Published : Mar 4, 2021, 2:08 PM IST

ബെംഗളൂരു: ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി ആഗോള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ ഇന്‍ഫോസിസും അക്സൻ‌ചറും. ബുധനാഴ്ചയാണ് ഇരു സ്ഥാപനങ്ങളും ഇക്കാര്യം അറിയിച്ചത്. സർക്കാരിന്‍റെ മാർഗ നിർദേശങ്ങൾക്കനുസൃതമായാവും ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിനുകള്‍ നല്‍കുക.

'' ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്‍റെയും ആരോഗ്യം, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി അവരുടെ കൊവിഡ് വാക്സിനേഷൻ ചെലവ് ഞങ്ങൾ വഹിക്കും'' ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യുബി പ്രവീൺ റാവു പ്രസ്താവനയിൽ പറഞ്ഞു.

''ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും വാക്സിനേഷന്‍റെ ചെലവ് ഞങ്ങൾ വഹിക്കും. പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്ന ശാസ്ത്രീയവും പൊതുജനാരോഗ്യപരവുമായ എല്ലാ കാര്യങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു'' യുഎസ് ആസ്ഥാനമായുള്ള അക്സൻ‌ചര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ABOUT THE AUTHOR

...view details