ന്യൂഡൽഹി : ദീപാവലിക്ക് രാജ്യത്തെ വിലക്കയറ്റം ഉച്ഛസ്ഥായിയിലെത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതൊരു തമാശയായി കാണരുതെന്നും ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.
ഇത് ദീപാവലി ആഘോഷസമയമാണ്. വിലക്കയറ്റം അതിന്‍റെ ഉച്ഛസ്ഥായിലിലാണുള്ളത്. ഇതൊരു തമാശയല്ല. മോദി സർക്കാരിന് സംവേദനക്ഷമതയുള്ള ഹൃദയം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.
Also read:ചിന്നക്കണ്ണിന്‍റെ സങ്കടം നീങ്ങി ; 65,000 രൂപയുടെ നിരോധിത നോട്ടിന് പകരം പുതിയത്
ഡൽഹിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 110. 04 രൂപയും 98.42 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും മുംബൈയിൽ യഥാക്രമം ലിറ്ററിന് 115.85, 106.62 എന്നിങ്ങനെയാണ്. കൊൽക്കത്തയിൽ - 110.49,101.56. ചെന്നൈയിൽ 106.66 ഉം 102.59 രൂപയുമാണ്.
നവംബർ ഒന്നിന് വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില 266 രൂപ ഒറ്റയടിയ്‌ക്ക് വർധിപ്പിച്ചിരുന്നു.