കേരളം

kerala

ETV Bharat / bharat

വിദ്വേഷ പ്രസംഗം; കാളിചരണ്‍ മഹാരാജുള്‍പ്പടെ അഞ്ച് പേരുടെ കസ്റ്റഡി നീട്ടി - കാളിചരൺ മഹാരാജ്

കാളിചരൺ മഹാരാജ്, മിലിന്ദ് എക്ബോട്ട്, റിട്ട. ക്യാപ്റ്റൻ ദിഗേന്ദ്ര കുമാർ എന്നിവർക്കെതിരെയാണ് പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു അഘാടി സംഘടിപ്പിച്ച പരിപാടിയില്‍ ഡിസംബര്‍ 19ന് ആയിരുന്നു വിദ്വേഷ പ്രസംഗം.

Inflammatory speech case Pune  Kalicharan Maharaj's custody  കാളിചരൺ മഹാരാജ്  വിദ്വേഷ പ്രസംഗം നടത്തിയ സന്യാസി
വിദ്വേഷ പ്രസംഗം; കാളിചരണ്‍ മഹാരാജുള്‍പ്പെടെ അഞ്ച് പേരുടെ കസ്റ്റഡി നീട്ടി

By

Published : Jan 5, 2022, 9:04 PM IST

പൂനൈ: വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു സന്യാസി കാളിചരണ്‍ മഹാരാജുള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡി കാലാവധി നീട്ടി. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയതായി പൂനൈ പെലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഫസ്റ്റ് ക്ലാസ്) എംഎ ഷെയ്ഖ് കോടതിയുടേതാണ് നടപടി.

Also Read: ഗാന്ധിയെ അധിക്ഷേപിക്കല്‍ : വിവാദ സ്വാമി കാളിചരണ്‍ മഹാരാജ് റിമാന്‍ഡില്‍

ഇതോടെ പ്രതിയെ ഛത്തീസ്ഗഡില്‍ നിന്നും പൂനൈയിലേക്ക് എത്തിക്കും. കാളിചരൺ മഹാരാജ്, മിലിന്ദ് എക്ബോട്ട്, റിട്ട. ക്യാപ്റ്റൻ ദിഗേന്ദ്ര കുമാർ എന്നിവർക്കെതിരെയാണ് പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു അഘാടി സംഘടിപ്പിച്ച പരിപാടിയില്‍ ഡിസംബര്‍ 19ന് ആയിരുന്നു വിദ്വേഷ പ്രസംഗം. ഇതര മതങ്ങളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതിനാണ് കേസ്. കഴിഞ്ഞി ദിവസം അദ്ദേഹത്തെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details