ബാരാമുള്ള : ജമ്മു കശ്‌മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പാകിസ്ഥാൻ സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതി തുറന്നുകാട്ടുന്നതാണെന്ന് ഇന്ത്യൻ ആർമിയുടെ പിർ പഞ്ചൽ ബ്രിഗേഡിന്‍റെ കമാൻഡറായ ബ്രിഗേഡിയർ പിഎംഎസ് ധില്ലൻ. ബാരാമുള്ള ജില്ലയിലെ ഉറി പട്ടണത്തിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെയും (Infiltration In Baramulla) സൈന്യം വധിച്ചു (Terrorist killed in Uri). എന്നാൽ, രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാമന്‍റെ മൃതദേഹം പാകിസ്ഥാൻ സൈന്യത്തിന്‍റെ ഇടപെടൽ മൂലം വീണ്ടെടുക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി-ജമ്മു കശ്‌മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരന് പാകിസ്ഥാൻ സൈന്യം സംരക്ഷണം ഒരുക്കാൻ ശ്രമിച്ചു. ഈ ഭീകരനെ വധിച്ചെങ്കിലും പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നതിനാൽ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടു, എങ്കിലും ഈ സംഭവം തുറന്നുകാട്ടുന്നത് പാകിസ്ഥാൻ സൈന്യത്തിന്‍റെ ദുഷ്‌കരമായ പദ്ധതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഉറി സെക്‌ടറിൽ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയും വെടിവയ്‌പ്പ് ഉണ്ടാകുകയും ചെയ്‌തു. ഭീകരരുമായുണ്ടായ ആദ്യ വെടിവയ്‌പ്പ് ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. രാവിലെ 6.40ന് ആരംഭിച്ച വെടിവയ്‌പ്പ് 8.40വരെ തുടർന്നു. പിന്നീട് ഏകദേശം 9.25 ന് രണ്ടാമത്തെ പോരാട്ടം ആരംഭിച്ചു. ഇത് അരമണിക്കൂറോളം നീണ്ടു. വെടിവയ്‌പ്പിൽ ഇന്ത്യൻ സൈന്യം റോക്കറ്റ് ലോഞ്ചറുകളും മറ്റ് ഭാരമേറിയ ആയുധങ്ങളും ഉപയോഗിച്ചു.