ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മൈക്രോവേവ് അവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ വീട്ടിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് കുഞ്ഞ് മരിച്ച വിവരം അയല്‍ക്കാരന്‍ പൊലീസിനെ അറിയിക്കുന്നത്.
പെണ്‍കുഞ്ഞ് ജനിച്ചതില്‍ ഡിംപിള്‍ കൗശിക്ക് അസ്വസ്ഥതയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ ഡിംപിളിനെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്. ഡിംപിളിനേയും ഭര്‍ത്താവായ ഗുല്‍ഷന്‍ കൗശിക്കിനേയും ചോദ്യംചെയ്തുവരികയാണ്.
ഡിംപിള്‍ വാതില്‍ തുറക്കാതെ വന്നപ്പോള്‍ ഡിംപിളിന്‍റെ ഭര്‍തൃമാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരന്‍ ഓടിയെത്തുകയായിരുന്നു. വാതില്‍ ചവിട്ടിപൊളിച്ച് ഇവര്‍ അകത്ത് കടന്നപ്പോള്‍ കണ്ടത് ഡിംപിള്‍ തന്‍റെ നാല് വയസുള്ള ആണ്‍കുട്ടിയോടൊപ്പം കിടക്കുന്നതാണ്. എന്നാല്‍ പെണ്‍കുഞ്ഞിനെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൈക്രോവേവ് ഓവനില്‍ കുഞ്ഞ് മരിച്ച് കിടക്കുന്നത് കണ്ടത്. കുഞ്ഞിന്‍റെ അച്ഛന്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
ALSO READ:അനുജൻ മദ്യപിച്ചെത്തി സഹോദരനെ കുത്തിക്കൊന്നു