പടക്കകടയ്‌ക്ക് തീപിടിച്ച് ഒന്നര വയസുള്ള കുട്ടി മരിച്ചു - പടക്കകടയ്‌ക്ക് തീപിടിച്ചു
രണ്ട് കുട്ടികള്‍ പരിക്കേല്‍ക്കുകയും ചെയ്‌തു. കള്ളക്കുറിച്ചി ജില്ലയിലെ കൊങ്കരയപാളയത്തിലാണ് സംഭവം.
ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കൊങ്കരയപാളയം ഗ്രാമത്തില്‍ പടക്കകടയ്‌ക്ക് തീപിടിച്ച് ഒന്നര വയസുള്ള കുട്ടി മരിച്ചു. രണ്ട് കുട്ടികള്‍ പരിക്കേല്‍ക്കുകയും ചെയ്‌തു. ദീപാവലി ആഘോഷത്തിനിടെയാണ് സംഭവം. മരിച്ച കുട്ടിയുടെ അച്ഛന്‍റെ കൃഷ്‌മസാമിയുടെ കടയ്‌ക്ക് മുമ്പിലാണ് അപടകടമുണ്ടായത്. വില്‍ക്കാനുള്ള പടക്കം കൃഷ്‌ണസാമി കടയ്‌ക്ക് മുന്നില്‍ നിരത്തിവച്ചിരുന്നു. അജ്ഞാതനായ ആള്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി പറന്നുവന്ന് പടക്കങ്ങളുടെ മുകളില്‍ വീഴുകയും സ്‌ഫോടനം ഉണ്ടാവുകയുമായിരുന്നു. കടയ്‌ക്ക് തൊട്ടുമുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മരിച്ച കുട്ടി. ഒപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.