നളന്ദ: മുന്‍ വൈരാഗ്യം കാരണം ഒരു കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ബിഹാറിലെ നളന്ദ ജില്ലയിലെ ചന്ദൗര എന്ന ഗ്രാമത്തിലാണ് സംഭവം. തോക്കുകളുമായാണ് ആക്രമികള്‍ വന്നത്.
കുടിപ്പക കാരണം ഒരു കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടു - crime news
ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് മുന്‍വൈരാഗ്യം കാരണം ഒരു കുടുംബത്തിലെ അംഗങ്ങളെ മര്‍ദിച്ചത്
crime story
തോക്കിന്‍റെ അഗ്രഭാഗം ഉപയോഗിച്ചാണ് കുടുംബാംഗങ്ങളെ മര്‍ദിച്ചത്. ഈ മര്‍ദനത്തിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബലിറാം പാസ്വാന്‍ എന്നയാളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം അക്രമികള്‍ ഗ്രാമം വിട്ട് പോയി. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കാരണം അവിടെ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.