ചെന്നൈ: കാര്യക്ഷമമല്ലാത്ത സേവനം നല്‍കിയതിന്‍റെ പേരില്‍ ഉപഭോക്താവിന് ആറ് ലക്ഷം നഷ്‌ടപരിഹാരം നൽകാൻ എയർടെല്‍ ടെലികോം കമ്പനിയ്‌ക്കും ഐ.സി.ഐ.സി.ഐ ബാങ്കിനും നിര്‍ദേശം. പോസ്റ്റ്‌പെയ്‌ഡ് കണക്ഷന്‍ റദ്ദാക്കിയതിലും പണമിടപാടില്‍ സംഭവിച്ച അപകതയ്‌ക്കെതിരെയുമാണ് എയർടെല്ലിനും ബാങ്കിനുമെതിരായ നടപടിയ്‌ക്ക് കാരണം.
ഉപഭോക്താവിന് ആറ് ലക്ഷം നഷ്‌ടപരിഹാരം നൽകാൻ എയർടെല്ലിനും ഐ.സി.ഐ.സി.ഐയ്‌ക്കും നിര്‍ദേശം - ഉപഭോക്താവിന് നഷ്‌ടപരിഹാരം ആറ് ലക്ഷം നൽകാൻ എയർടെല്ലിനും ഐ.സി.ഐ.സി.ഐയ്‌ക്കും നിര്‍ദേശം
ചെന്നൈ വെസ്റ്റ് താംബരം സ്വദേശിയായ പരാതിക്കാരന്‍ ജെ യേശുദയനാണ് നഷ്‌ടപരിഹാരം നല്‍കാന്‍ നിര്‍ദേശം
ചെന്നൈ വെസ്റ്റ് താംബരം സ്വദേശി ജെ യേശുദയനാണ് പരാതിക്കാരന്‍. ചെന്നൈ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍റേതാണ് വിധി. യേശുദയന്‍ ആവശ്യപ്പെടാതെയാണ് എയര്‍ടെല്‍ പോസ്റ്റ്‌പെയ്‌ഡ് കണക്ഷന്‍ സേവനം 2012ൽ റദ്ദാക്കിയത്. സർവീസ് ലഭിക്കാത്തതില്‍ യേശുദയന്‍ പരാതി നല്‍കിയെങ്കിലും പുതിയ സിം എടുക്കാനായിരുന്നു കമ്പനിയുടെ നിര്‍ദേശം.
മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രവർത്തനരഹിതമായ സമയത്ത് ചെന്നൈ തേനാംപേട്ടിലെ ഐ.സി.ഐ.സി.ഐ ബാങ്കിലെ ഇയാളുടെ അക്കൗണ്ടിൽ നിന്ന് മറ്റ് നാല് അക്കൗണ്ടുകളിലേക്ക് 4.89 ലക്ഷം മാറിയതാണ് ഐ.സി.ഐ.സി.ഐ ബാങ്കിനെതിരായ പരാതി. ഐ.സി.ഐ.സി.ഐയും എയർടെല്ലും ഹര്‍ജിക്കാരന് 4.89 ലക്ഷം രൂപ ഒന്‍പത് ശതമാനം പലിശ സഹിതം നൽകണം. നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ദുരിതത്തിന് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും നിയമച്ചെലവായി 10,000 രൂപ മൂന്നു മാസത്തിനകം നൽകാനും ഉത്തരവിട്ടു.