ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി വീണ്ടും ഇന്‍ഡോറിന്. മധ്യപ്രദേശിലെ ഏറ്റവും വലിയ വ്യവസായിക നഗരമായ ഇന്‍ഡോര്‍ തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഗുജറാത്തിലെ സൂറത്താണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നവി, മുബൈ എന്നീ നഗരങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ കേരളത്തിന് ഇത്തവണയും നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ (Swachh Survekshan).
രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് ഇന്ന് (ജനുവരി 11) 2023ലെ സ്വച്ഛ് സുവേക്ഷണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിനായി മികച്ച പ്രകടനം കാഴ്‌ച്ച വച്ച നഗരമായി തെരഞ്ഞെടുത്തത് മഹാരാഷ്‌ട്രയിലെ സ്വാസാദിനെയാണ്. മികച്ച പ്രകടനം കാഴ്‌ച വച്ച നഗരങ്ങളില്‍ മധ്യപ്രദേശ് രണ്ടാമതും ഛത്തീസ്‌ഗഡ് മൂന്നാമതുമാണ് (Diamond City In India).