കേരളം

kerala

ETV Bharat / bharat

ഇൻഡോര്‍ സ്റ്റേഡിയത്തെ കൊവിഡ് ആശുപത്രിയാക്കി

സ്മാർട്ട് സിറ്റി അധികൃതരുടെ സഹകരണത്തോടെ നാല് ദിവസംകൊണ്ടാണ് റായ്‌പൂര്‍ കോര്‍പറേഷനില്‍ ആശുപത്രി സജ്ജമാക്കിയത്.

By

Published : Apr 14, 2021, 3:10 AM IST

COVID pandemic  COVID care centre  Indoor stadium in Raipur  Raipur covid case  റായ്‌പൂർ കൊവിഡ്  കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് ആശുപത്രി  ഇന്ത്യയിലെ കൊവിഡ് കണക്ക്
ഇൻഡോര്‍ സ്റ്റേഡിയത്തെ കൊവിഡ് ആശുപത്രിയാക്കി

റായ്പൂർ: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇൻഡോര്‍ സ്റ്റേഡിയത്തെ കൊവിഡ് ആശുപത്രിയാക്കി റായ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ. നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ 370 കിടക്കകളുള്ള ആശുപത്രിയാണ് സജീകരിച്ചിരിക്കുന്നത്. 130 വെന്‍റിലേറ്ററുകൾ, 70 സാധാരണ കിടക്കകൾ, 216 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 ഓക്സിജൻ പൈപ്പ്ലൈനുകൾ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സാഹചര്യം വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്നും ചികിത്സയ്‌ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കണമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നും അതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും റായ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ സൗരഭ് കുമാർ പറഞ്ഞു.

സ്മാർട്ട് സിറ്റി അധികൃതരുടെ സഹകരണത്തോടെ നാല് ദിവസംകൊണ്ടാണ് ആശുപത്രി സജ്ജമാക്കിയത്. കോര്‍പ്പറേഷനില്‍ മാത്രം ദിവസം 2500ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ 1,000 കിടക്കകള്‍ കൂടി അത്യാവശ്യമായി എത്തിക്കേണ്ടതുണ്ടെന്നും മുനിസിപ്പൽ കമ്മീഷണർ പറഞ്ഞു. 30 ശതമാനത്തിനടത്താണ് റായ്‌പൂര്‍ കോര്‍പ്പറേഷനിലെ കൊവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

മുൻ മുഖ്യമന്ത്രി രാമൻ സിങ് ഉൾപ്പെടെയുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്‌ഗഡ് ഗവർണർ അനുസുയ ഉയികിയെ സന്ദർശിക്കുകയും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. 13,576 പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 98,856 ആയി ഉയർന്നു. 107 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കൂടുതൽ വായനയ്‌ക്ക്:ഇന്ത്യയില്‍ 1.61 ലക്ഷം പുതിയ കൊവിഡ് രോഗികള്‍

ABOUT THE AUTHOR

...view details