ലഖ്‌നൗ :ചരമവാർഷിക ദിനത്തിൽ മുന്‍ പ്രധാനമന്ത്രിയും മുത്തശ്ശിയുമായ ഇന്ദിര ഗാന്ധിയെ അനുസ്‌മരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യമാണ് എന്നും പ്രധാനമെന്നും മറ്റെന്തിനേക്കാളും പ്രാധാന്യം നൽകേണ്ടത് അതിനാണെന്നും ഇന്ദിര ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഗ്യ റാലിയിലായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
സ്‌കൂളിൽ പോകുന്നതിന് മുന്നോടിയായി താനും സഹോദരനും ഇന്ദിര ഗാന്ധിയെ കാണുമായിരുന്നു. വധിക്കപ്പെടുമെന്ന് അവർക്കറിയാമായിരുന്നുവെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കരയരുതെന്ന് രാഹുലിനോട് പറഞ്ഞിരുന്നുവെന്നും പ്രിയങ്ക ഗാന്ധി വികാരഭരിതയായി പങ്കുവച്ചു.