ചെന്നൈ: ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്‍റെ ലാന്‍ഡിങ്ങിനിടെ പൈലറ്റിന് ഹൃദയാഘാതം. വിജയവാഡയിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്‍റെ ലാൻഡിങ്ങിനിടെയാണ് പൈലറ്റിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ലാൻഡിങ്ങിന് ശേഷം പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം - IndiGo's Vijayawada-Tiruchi flight cockpit crew member
വിജയവാഡ-തിരുച്ചിറപ്പള്ളി ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് സംഭവം
ഇൻഡിഗോ എയർലൈൻസിൽ ലാൻഡിങ്ങിനിടെ പൈലറ്റിന് ഹൃദയാഘാതം
ലാൻഡിങ്ങിനിടെ പൈലറ്റിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നുവെന്നും സുരക്ഷിതമായി ലാൻഡിങ് നടത്താൻ സാധിച്ചുവെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. പൈലറ്റിന് മൈൽഡ് ഹാർട്ട് അറ്റാക്കാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് നടത്തേണ്ടിയിരുന്ന ചെന്നൈയിലേക്കുള്ള അടുത്ത യാത്ര റദ്ദാക്കി. പൈലറ്റ് നാളെ ആന്‍റിയോപ്ലാസ്റ്റിക്ക് വിധേയനാകും. എന്നാൽ വിമാനത്തിലെ യാത്രക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ഇന്‍ഡിയോ എയര്‍ലൈന്‍സ് വിസമ്മതിച്ചു.