ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വീസുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മുൻനിര എയർലൈനായ ഇൻഡിഗോ കൂടുതല്‍ സര്‍വീസുകളാരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി 6E നെറ്റ്‌വര്‍ക്കില്‍ സെപ്റ്റംബർ മാസം മുതല്‍ 38 പ്രതിദിന സര്‍വീസുകള്‍ കൂടെ ചേര്‍ക്കും.
26 എണ്ണം കണക്ഷന്‍ ഫ്ളൈറ്റുകളും, രണ്ട് പുതിയ ഫ്ളൈറ്റുകളും, 12 എണ്ണം കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കമ്പനി പുനരാരംഭിക്കുന്നതുമായ സര്‍വീസുകളാണ്. വര്‍ധിച്ച് വരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് പുതിയ സര്‍വീസുകള്‍ വഴി കമ്പനി ശ്രമിക്കുന്നതെന്ന് ഇന്‍ഡിഗോ ചീഫ് സ്ട്രാറ്റജി ആൻഡ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.