ന്യൂഡൽഹി : കൊവിഡ് വാക്‌സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ബുധനാഴ്‌ച്ച മുതൽ യാത്രക്കാർക്കായി പത്ത് ശതമാനം ഇളവാണ് ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഇളവ് ലഭിക്കുക.
കൊവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഡിസ്‌ക്കൗണ്ടുമായി ഇൻഡിഗോ - IndiGo offers discount for vaccinated passengers
18 വയസിന് മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഇളവ് ലഭിക്കുക
കൊവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഡിസ്‌ക്കൗണ്ടുമായി ഇൻഡിഗോ
also read:റെക്കോര്‍ഡിന് പിന്നാലെ വാക്‌സിൻ വിതരണത്തില്‍ ഗണ്യമായ കുറവ്
ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് ഹാജരാക്കണം. അല്ലെങ്കിൽ വാക്‌സിനേഷൻ സ്‌റ്റാറ്റസ് ആരോഗ്യ സേതു മൊബൈൽ ആപ്പിൽ വിമാനത്താവളത്തിലെ ചെക്കിൻ കൗണ്ടറിൽ ഹാജരാക്കണം.