നാഗ്‌പൂർ: യാത്രക്കാരന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് ഇൻഡിഗോ (IndiGo) വിമാനം നാഗ്‌പൂർ വിമാനത്താവളത്തിൽ (Nagpur Airport) അടിയന്തരമായി ഇറക്കി. ഇന്നലെ രാത്രി മുംബൈയിൽ നിന്ന് റാഞ്ചിയിലേക്ക് (Mumbai to Ranchi) പോയ വിമാനത്തിലെ യാത്രക്കാരൻ രക്തം ഛർദ്ദിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയത്.
ദേവാനന്ദ് തിവാരി എന്ന വ്യക്തിയാണ് യാത്രക്കിടെ അസ്വസ്‌തതകൾ പ്രകടിപ്പിച്ചത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്ക് പോയ 6E 5093 വിമാനത്തിലെ യാത്രക്കാരനായിരുന്ന ദേവദാസ് തിവാരിയുടെ (62) ആരോഗ്യനില മോശമാവുകയും രക്തം ഛർദിക്കുകയും ചെയ്‌തതിനെ തുടർന്നാണ് നാഗ്‌പൂരിലേക്ക് വിമാനം തിരിച്ചുവിട്ടത്.
ഏകദേശം എട്ട് മണിയായപ്പോൾ ആണ് യാത്രക്കാരൻ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെട്ടത്. ഇൻഡിഗോ വിമാനം നാഗ്‌പൂർ വിമാനത്താവളത്തിൽ ഇറക്കിയശേഷം യാത്രക്കാരനെ ഉടനെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അദ്ദേഹം ചികിത്സക്കിടെ മരിക്കുകയായിരുന്നു.
also read:എഞ്ചിന്‍ പ്രവര്‍ത്തനരഹിതം, പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ഇൻഡിഗോ വിമാനം തിരിച്ചിറക്കി:ബിഹാര്‍ പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ (IndiGo) 6E 2433 വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു നടപടി.
പട്‌നയില്‍ നിന്നും ഓഗസ്‌റ്റ് 4 ന് രാവിലെയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇതിന് പിന്നാലെ വിമാനത്തിന്‍റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാണെന്ന് റിപ്പോര്‍ട്ട് ചെയ്‌തു. തുടര്‍ന്ന് 9.15 ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. നിലവില്‍ എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് അടിയന്തര ലാൻഡിങ്: ഇക്കഴിഞ്ഞ ജൂലൈ 17ന് യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അടിയന്തരമായി ഉദയ്‌പൂരിലെ ദാബോക്ക് വിമാനത്താവളത്തിൽ ലാൻഡിങ് നടത്തിയത്.
വിമാനം ടേക്ക്ഓഫ് ചെയ്‌ത് അൽപ സമയത്തിനുള്ളിൽ യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എയർ ഇന്ത്യ 470 വിമാനത്തിലായിരുന്നു സംഭവം. ജൂലൈ 17ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് പിന്നാലെ യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
140 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായതോടെ വിമാനം തിരികെ ഇറക്കുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് താഴെയിറക്കിയ ശേഷം വിദഗ്‌ധമായ പരിശോധന നടത്തിയതിന് ശേഷമാണ് വീണ്ടും യാത്രയ്‌ക്ക് അനുമതി നൽകിയത്.
also read:ടേക്ക് ഓഫിനിടെ സാങ്കേതിക തകരാര്‍, വിമാനം തകര്‍ന്നുവീണു ; സുഡാനില്‍ 4 സൈനികര്‍ അടക്കം 9 പേര്‍ക്ക് ദാരുണാന്ത്യം
സാങ്കേതിക തകരാർ വിമാംന തകർന്നു വീണു: കിഴക്കന്‍ സുഡാന്‍ റെഡ് സീ സ്‌റ്റേറ്റിലെ പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.