ന്യൂഡൽഹി : ടോക്കിയോ പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ ജേതാക്കളായ ആവണി ലേഖാര, സുമിത് ആന്‍റിൽ എന്നിവർക്ക് ഒരു വർഷത്തെ സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. സെപ്റ്റംബർ ഒന്ന് മുതൽ അടുത്ത വർഷം ഓഗസ്റ്റ് 31 വരെയാണ് ഇരുവർക്കും സൗജന്യയാത്രയ്‌ക്കുള്ള അവസരം.
ആഭ്യന്തര യാത്രകൾക്കും അന്തർദേശീയ യാത്രകൾക്കും ടിക്കറ്റ് സൗജന്യമാക്കിയുള്ള പ്രഖ്യാപനമാണ് ഇൻഡിഗോ നടത്തിയിരിക്കുന്നത്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് ഇവന്‍റിലാണ് ആവണി സ്വർണം നേടിയത്.