ന്യൂഡൽഹി : ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ വിമാനം 6E-1406 ആണ് ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിലാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.
ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി
രണ്ടാഴ്‌ചക്കിടെ കറാച്ചിയിൽ ലാൻഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ എയർലൈനാണ് ഇൻഡിഗോ
ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം കറാച്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി
യാത്രക്കാരെ ഹൈദരാബാദിൽ എത്തിക്കാനായി ഇന്ത്യയിൽ നിന്ന് മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയയ്ക്കും. രണ്ടാഴ്‌ചയ്ക്കിടെ കറാച്ചിയിൽ ലാൻഡിംഗ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ എയർലൈനാണിത്. നേരത്തെ, ജൂലൈ 5 ന് ന്യൂഡൽഹിയിൽ നിന്ന് ദുബായിലേക്ക് പോയ സ്‌പൈസ് ജെറ്റ് B737 വിമാനം (ബോയിംഗ് 737) SG-11 സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ഇൻഡിക്കേറ്റർ ലൈറ്റിന്‍റെ തകരാറിനെ തുടർന്നായിരുന്നു ഇത്.