കേരളം

kerala

ETV Bharat / bharat

2717 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇന്ത്യയിലേക്ക് അയച്ചതായി ഇൻഡിഗോ എയർലൈൻ - oxygen concentrators

ഓക്സിജൻ കോൺസൺട്രേറ്ററുകൾ കൂടാതെ, വൻതോതിൽ മറ്റ് മെഡിക്കൽ സാധനങ്ങളും രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

2717 ഓക്സിജൻ കോൺസൺട്രേറ്ററുകൾ രാജ്യത്തേക്ക് അയച്ചതായി ഇൻഡിഗോ എയർലൈൻ IndiGo airlifts 2,717 oxygen concentrators from 5 countries to India 2717 ഓക്സിജൻ കോൺസൺട്രേറ്ററുകൾ രാജ്യത്തേക്ക് അയച്ചതായി ഇൻഡിഗോ എയർലൈൻ ഇൻഡിഗോ എയർലൈൻ IndiGo oxygen concentrators ഓക്സിജൻ കോൺസൺട്രേറ്ററുകൾ
2717 ഓക്സിജൻ കോൺസൺട്രേറ്ററുകൾ രാജ്യത്തേക്ക് അയച്ചതായി ഇൻഡിഗോ എയർലൈൻ

By

Published : May 5, 2021, 1:07 PM IST

ന്യൂഡൽഹി: ഇന്ത്യയിലേക്ക് 2717 ഓക്സിജൻ കോൺസൺട്രേറ്ററുകൾ അയച്ചതായി ഇൻഡിഗോ എയർലൈൻ അറിയിച്ചു. തായ്‌ലൻഡ്, ചൈന, ഖത്തർ, ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് അയച്ചത്. മൊത്തം 72461 കിലോഗ്രാം ഭാരം വരുന്ന 4142 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇന്ത്യയില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് എയർലൈൻ കമ്പനി അറിയിച്ചു. ഓക്സിജൻ കോൺസൺട്രേറ്ററുകൾ കൂടാതെ, വൻതോതിൽ മറ്റ് മെഡിക്കൽ സാധനങ്ങളും രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യമൊട്ടാകെ അരക്ഷിതാവസ്ഥയിലും അസന്തുലിതാവസ്ഥയിലുമാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. പല സംസ്ഥാനങ്ങളിലെയും ആശുപത്രികളില്‍ ഓക്സിജൻ, മരുന്ന്, ഉപകരണങ്ങൾ, കിടക്കകൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്ന സ്ഥിതിയാണ് രാജ്യത്ത്.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 3,780 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 2,26,188 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പുതിയ കൊവിഡ് രോഗികളാണ് രാജ്യത്ത് ഉണ്ടായത്.

കൂടുതൽ വായിക്കാൻ:ചൈനയിൽ നിന്നും 700 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ന്യൂഡൽഹിയിലേക്ക് എത്തി

ABOUT THE AUTHOR

...view details