കേരളം

kerala

ETV Bharat / bharat

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു - covid in india

നിലവിൽ രാജ്യത്ത് 18,95,520 കൊവിഡ് രോഗികളാണ് ഉള്ളത്.

India covid updates  കൊവിഡ്  ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ കൊവിഡ്  കേന്ദ്ര ആരോഗ്യ മന്ത്രാലയം  India covid  covid
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

By

Published : Jun 1, 2021, 10:02 AM IST

Updated : Jun 1, 2021, 10:27 AM IST

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,27,510 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,81,75,044 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ദിവസം 1,52,734 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,795 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,31,895 ആയി ഉയർന്നു. 2,55,287 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,59,47,629 ആയി. നിലവിൽ രാജ്യത്ത് 18,95,520 കൊവിഡ് രോഗികളാണ് ഉള്ളത്. അതേ സമയം കഴിഞ്ഞ ദിവസം 3,128 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 2,38,022 പേർ രോഗമുക്തി നേടുകയും ചെയ്‌തു. ഇതുവരെ 21,60,46,638 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.

Also Read:രാജ്യത്ത് 1,52,734 കൊവിഡ് കേസുകള്‍ കൂടി; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധന

Last Updated : Jun 1, 2021, 10:27 AM IST

ABOUT THE AUTHOR

...view details