ബെംഗളൂരു: രൂക്ഷമായ കൊവിഡ് വ്യാപനത്തില്‍ വലഞ്ഞ് കര്‍ണാടക. നിലവിൽ രോഗവ്യാപനം ഏറ്റവും കടുത്ത സംസ്ഥാനങ്ങളില്‍ മുന്നിലാണ് കർണാടക. കൂടാതെ രാജ്യത്ത് ഏറ്റവുമധികം രോഗ ബാധിതരുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിദിനം ഇരുപതിനായിരത്തിലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെയ് 17ന് ശേഷം മാത്രമേ ബെംഗളൂരുവിൽ കേസുകള്‍ കുറയുകയുള്ളൂവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മലയാളികള്‍ ഏറെ താമസിക്കുന്ന നഗരത്തിൽ വൈറസ് വ്യാപിക്കുന്നത് കേരളത്തെയും ആശങ്കയിലാക്കിയിരുന്നു.
ബെംഗളൂരുവിനെ വരിഞ്ഞുമുറുക്കി കൊവിഡ്, ആശങ്കയില്‍ മലയാളികൾ - ബെംഗളൂരു
24 മണിക്കൂറിനിടെ 47,930 പുതിയ കേസുകളും 490 മരണങ്ങളും.
ഇന്ത്യയുടെ ഐടി കേന്ദ്രമായ ബെംഗളൂരുവിനെ വരിഞ്ഞ്മുറുക്കി കൊവിഡ്
രോഗം വര്‍ധിച്ച സാഹചര്യത്തിൽ കര്‍ണാടകത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് അഞ്ചിന് അന്‍പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ബെംഗളൂരു നഗരത്തിൽ മാത്രം 14,000 ആളുകളാണ് മരിച്ചത്. 24 മണിക്കൂറിനിടെ 47,930 പുതിയ കേസുകളും 490 മരണങ്ങളും കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് 24 ന് രാവിലെ ആറ് വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ.