ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ വിതരണം 100 കോടിയിലേക്ക്. ചൊവ്വാഴ്‌ച വരെയുള്ള കണക്കുകള്‍ പ്രകാരം 99.13 കോടി ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 14,623 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച രാജ്യത്ത് 19,446 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 117 ദിവസങ്ങളില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3%ല്‍ താഴെയാണ്. കഴിഞ്ഞ 51 ദിവസത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3%ല്‍ താഴെയാണ്.