ലക്നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനനങ്ങളിലെ പരാജയം രാജ്യത്തിന്‍റെ മുഖം നഷ്ടമാക്കിയെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ഇന്ത്യയിലെ മരണനിരക്ക് ഉയരുന്നതിനേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്‍റെ വിമര്‍ശനം.
കേന്ദ്രത്തിന്‍റെ പിടിപ്പുകേട് രാജ്യത്തിന്‍റെ മുഖം നഷ്ടമാക്കി: അഖിലേഷ് യാദവ് - കേന്ദ്രത്തിന്‍റെ പിടിപ്പ് കേട് രാജ്യത്തിന്‍റെ മുഖം നഷ്ടമാക്കി
" കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പ് കേട് മൂലം രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഉയരുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്ത. ഇത് ആഗോള തലത്തില്‍ രാജ്യത്തിന്‍റെ പേരിന് കളങ്കം സൃഷ്ടിച്ചിരിക്കുന്നു "
കേന്ദ്രത്തിന്‍റെ പിടിപ്പ് കേട് രാജ്യത്തിന്‍റെ മുഖം നഷ്ടമാക്കി: അഖിലേഷ് യാദവ്
" കേന്ദ്ര സര്‍ക്കാരിന്‍റെ പിടിപ്പ് കേട് മൂലം രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഉയരുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്ത. ഇത് ആഗോള തലത്തില്‍ രാജ്യത്തിന്‍റെ പേരിന് കളങ്കം സൃഷ്ടിച്ചിരിക്കുന്നു. " അഖിലേഷ് ട്വീറ്റ് ചെയ്തു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3,09,237 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 12,238 പേരാണ് ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.