കേരളം

kerala

ETV Bharat / bharat

എച്ച്ഐവി പ്രതിരോധ രീതി വിദേശരാജ്യങ്ങള്‍ക്കും പിന്തുടരാമെന്ന് ആരോഗ്യമന്ത്രി

90 ശതമാനം എച്ച്ഐവി രോഗികളെയും പരിശോധനക്ക് വിധേയമാക്കുക, ചികിത്സ നൽകുക, പ്രതിരോധ ശേഷി വർധിപ്പിക്കുകയെന്നതാണ് 2030ഓടെ എയ്‌ഡ്‌സിനെ ഒഴിവാക്കാനായി ഇന്ത്യ പിന്തുടരുന്ന രീതിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

എച്ച്ഐവി പ്രതിരോധ രീതി  വിദേശരാജ്യങ്ങൾക്ക് പിന്തുടരാമെന്ന് ആരോഗ്യമന്ത്രി  ഗ്ലോബൽ പ്രിവൻഷൻ കോഹ്‌ലിഷൻ  ഇന്ത്യൻ എച്ച്ഐവി പ്രതിരോധ രീതി  India's HIV prevention model  HIV prevention model of india  HIV prevention model can be adopted, scaled up in other countries  HIV prevention model can be adopted, scaled up in other countries: Harsh Vardhan
എച്ച്ഐവി പ്രതിരോധ രീതി വിദേശരാജ്യങ്ങൾക്ക് പിന്തുടരാമെന്ന് ആരോഗ്യമന്ത്രി

By

Published : Nov 19, 2020, 6:45 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ പിന്തുടരുന്ന എച്ച്ഐവി പ്രതിരോധ മാതൃക വിദേശ രാജ്യങ്ങൾക്കും പിന്തുടരാൻ സാധിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ എച്ച്‌ഐവി പ്രതിരോധത്തിനെ സംബന്ധിച്ച് യുനൈഡ്‌സ്, യുഎൻ‌എഫ്‌പി‌എ നേതൃത്വത്തിൽ നടന്ന ഗ്ലോബൽ പ്രിവൻഷൻ കോഹ്‌ലിഷൻ യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സർക്കാരിതര സംഘടനകൾ സഹകരണത്തോടെ നടത്തുന്ന സാമൂഹികമായി ഇടപെടൽ നടത്തുന്നതാണ് ഇന്ത്യ പിന്തുടരുന്ന എച്ച്ഐവി പ്രതിരോധ മോഡൽ എന്നും സർവീസ് ഡെലിവറി, കൗൺസിലിങ്, ടെസ്റ്റിങ് എന്നിവയാണ് പദ്ധതിയിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള തലത്തിൽ 2030ഓടെ എയ്‌ഡ്‌സിനെ ഇല്ലാതാക്കുന്നതിനായി രാജ്യം 90-90-90 രീതിയാണ് പിന്തുടരുന്നത്. 90 ശതമാനം എച്ച്ഐവി രോഗികളെയും പരിശോധനക്ക് വിധേയമാക്കുക, ചികിത്സ നൽകുക, പ്രതിരോധ ശേഷി വർധിപ്പിക്കുകയെന്നതാണ് 90-90-90 രീതി. എച്ച്ഐവി നിയന്ത്രിക്കുന്നതിൽ ഇന്ത്യയിൽ നിന്നുള്ള ആന്‍റി റിട്രോവൈറൽ മരുന്നുകൾ (എആർവി) ലോകത്തിൽ നിർണായക സ്വാധീനം ചെലുത്തിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details