കേരളം

kerala

ETV Bharat / bharat

രാജ്യത്തെ ആദ്യ വീൽചെയർ സൗഹൃദ വിശ്രമകേന്ദ്രം ബെംഗളുരുവിൽ; തേജസ്വി സൂര്യ എംപി ഉദ്‌ഘാടനം ചെയ്‌തു - ബെംഗളുരു സൗത്ത് എം പി തേജസ്വി സൂര്യ

Wheelchair Friendly Resting Spot : രാജ്യത്ത് ഇതാദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. ബാംഗ്ലൂർ സൗത്ത് എംപിയുടെ മണ്ഡല വികസന ഫണ്ടും, സൊമാറ്റോയുടെ സഹായവും ഉപയോഗപ്പെടുത്തിയാണ് വിശ്രമകേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയത്.

Indias First Wheelchair Friendly Resting Spot  Wheelchair Friendly Resting Spot Inaugurated  Wheelchair Friendly Resting Spot Bengaluru  വീൽചെയർ സൗഹൃദ വിശ്രമകേന്ദ്രം  ബെംഗളുരു സൗത്ത് എം പി തേജസ്വി സൂര്യ  ലോക ഭിന്നശേഷി ദിനം
Indias First Wheelchair Friendly Resting Spot Inaugurated In Bengaluru

By ETV Bharat Kerala Team

Published : Dec 4, 2023, 5:18 PM IST

ബെംഗളുരു: രാജ്യത്തെ ആദ്യ വീല്‍ ചെയര്‍ സൗഹൃദ കാത്തിരിപ്പു കേന്ദ്രം ബെംഗളുരുവില്‍ ഉദ്ഘാടനം ചെയ്‌തു (Indias First Wheelchair Friendly Resting Spot Inaugurated In Bengaluru). ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ബെംഗളുരു സൗത്ത് എം പിയുടെ ഓഫീസിന് സമീപമാണ് വിശ്രമകേന്ദ്രം സജ്ജമാക്കിയത്. ഓൺലൈൻ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയുടെ (Zomato) സഹകരണത്തോടെ തയ്യാറാക്കിയ വിശ്രമകേന്ദ്രം ബെംഗളുരു സൗത്ത് എം പി തേജസ്വി സൂര്യ (Tejasvi Surya) ഉദ്‌ഘാടനം ചെയ്‌തു.

രാജ്യത്ത് ഇതാദ്യമായാണ് ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾക്ക് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. തേജസ്വി സൂര്യയുടെ മണ്ഡല വികസന ഫണ്ടും, സൊമാറ്റോയുടെ സഹായവും വിശ്രമകേന്ദ്രം നിർമ്മിക്കാൻ ഉപയോഗപ്പെടുത്തി. ചാർജിങ് പോയന്‍റ്, സുഖപ്രദമായ ഇരിപ്പിട സൗകര്യം, ശുചിമുറി, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ തയ്യാറാക്കിയിരിക്കുന്നു.

ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് രാജ്യത്തുടനീളം 200-ലധികം വീൽചെയർ ഡെലിവറി പങ്കാളികളുണ്ട്, അവരിൽ 100 പേരും ബെംഗളുരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

വിശ്രമകേന്ദ്രം ബെംഗളുരുവിലെ ഭക്ഷണ വിതരണ തൊഴിലാളികൾക്ക് വലിയ സഹായമാകുമെന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ തേജസ്വി സൂര്യ എംപി പറഞ്ഞു. ബാംഗ്ലൂരിലെ തിരക്കും മഴയും കാലാവസ്ഥയും അവഗണിച്ച് നിമിഷങ്ങൾക്കകം ഓർഡറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കുന്ന ഭക്ഷണ വിതരണ തൊഴിലാളികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വീൽ ചെയറിൽ ഭക്ഷണ വിതരണം നടത്തുന്നവർ പ്രചോദനമാണ്, അവർക്കായി സൗകര്യം ഒരുക്കിയത് സവിശേഷമാണെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.

“ഇലക്‌ട്രിക് വീൽ ചെയറിലൂടെ സഞ്ചരിച്ച് ഓർഡറുകൾ എടുക്കുകയും ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന തൊഴിലാളികൾ യഥാർത്ഥത്തിൽ നമുക്കെല്ലാവർക്കും പ്രചോദനമാണ്. അത്തരക്കാർക്ക് വിശ്രമിക്കാൻ അവസരം നൽകിയത് സവിശേഷമാണ്.” തേജസ്വി പറഞ്ഞു.

Also Read:Travel Concession | 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്രാ ഇളവ് ; ഉത്തരവുമായി സര്‍ക്കാര്‍

15 വർഷം മുമ്പ് താൻ അപകടത്തിൽ പെട്ടെന്നും വീൽ ചെയർ ഉപയോഗിച്ചാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്നും വീൽചെയർ ഭക്ഷണ വിതരണ തൊഴിലാളിയായ ധർമേഷ് ചടങ്ങിൽ പറഞ്ഞു. “സൊമാറ്റോ എനിക്കൊരു ജോലി തന്നു. ഞാൻ ദിവസേന 20 ഡെലിവറി ചെയ്യുന്നു. ഹോട്ടൽ, ടോയ്‌ലറ്റ് എന്നിവയ്ക്ക് സമീപം വാഹനം നിർത്തുമ്പോഴും ഒഴിവുസമയങ്ങളിൽ വിശ്രമിക്കുമ്പോഴും ഞങ്ങൾ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടു. ഇത്തരം പോയന്‍റുകളുടെ നിർമ്മാണത്തോടെ, എന്നെപ്പോലുള്ള നിരവധി ഭക്ഷണ വിതരണ തൊഴിലാളികൾക്ക് ഫോണുകളും ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാൻ കഴിയും.” -ധർമേഷ് പറഞ്ഞു.

ABOUT THE AUTHOR

...view details