ന്യൂഡല്‍ഹി:ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെയെണ്ണം 189.17 (1,89,17,69,346) കോടി കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ മാര്‍ച്ച് 2022 മാര്‍ച്ച് 16 നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇന്ത്യയിലിതുവരെ 2.90 കോടിയിലധികം കൗമാരകാര്‍ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.
അതേസമയം 18 മുതല്‍ 59 വരെ വയസ് വരെയുള്ളവര്‍ക്ക് 2022 ഏപ്രില്‍ 10 മുതല്‍ വാക്സിന്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3324 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 4,71,087 ആയി.