കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 186.38 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 186.38 കോടി കടന്നെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 975 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

India's cumulative COVID-19 vaccination coverage exceeds 186.38 cr  കോവിഡ് കണക്ക്  കോവിഡ് മഹാമാരി  കോവിഡ്  covid
കോവിഡ് വാക്‌സിനേഷന്‍ 186.38 കോടി കവിഞ്ഞു

By

Published : Apr 16, 2022, 1:36 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ 186.38 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 2,26,92,477 സെഷനുകളിലൂടെയാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. 12 മുതല്‍ 14 വയസ് പ്രായമുള്ളവരില്‍ 2.40 കോടിയിലധികം ആദ്യ ഡോസും 57,147 രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 15 മുതല്‍ 18 വയസ് വരെ പ്രായമുള്ളവരില്‍ 5,78,45,181 പേർക്ക് ഒന്നാം ഡോസും 4,03,05,973 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 975 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെയെണ്ണം 3,00,918 ആയി.

796 പേര്‍ രോഗ മുക്തരായി. ഇതോടെ രോഗമുക്തരുടെയെണ്ണം 4,25,07,834 ആയി. രാജ്യത്ത് ഇതുവരെ 3,00,918 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവാണുള്ളത്. നിലവില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.26 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനവുമാണ്.

also read:India Covid | രാജ്യത്ത് 949 പേർക്ക് കൂടി കൊവിഡ് ; 810 രോഗമുക്തി

ABOUT THE AUTHOR

...view details