ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 11.72 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ ഏഴ് മണി വരെ 17,37,539 സെഷനുകളിലൂടെ 11,72,23,509 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. 90,82,999 ആരോഗ്യ പ്രവർത്തകർ ആദ്യ ഘട്ട വാക്‌സിനേഷൻ എടുത്തെന്നും 56,34,634 ആരോഗ്യ പ്രവർത്തകർ രണ്ടാം ഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കിയെന്നും മന്ത്രാലയം അറിയിച്ചു. 1,02,93,524 മുൻനിര പ്രവർത്തകർ ആദ്യഘട്ട വാക്‌സിനേഷൻ എടുത്തെന്നും 51,52,891 മുൻനിര പ്രവർത്തകർ രണ്ടാം ഘട്ട ഡോസ് സ്വീകരിച്ചെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 11.72 കോടി പിന്നിട്ടു - കൊവിഡ് വാക്‌സിനേഷൻ 11.72 കോടി പിന്നിട്ടു
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ ഡോസ് സ്വീകരിച്ചവരിൽ 4,42,30,842 പേരും രണ്ടാം ഘട്ട ഡോസ് സ്വീകരിച്ചവരിൽ 30,97,961 പേരും 60 വയസിന് മുകളിലുള്ളവരാണ്. 40 മുതൽ 60 വരെ വയസുള്ളവരിൽ 3,87,41,890 പേർ ആദ്യ ഘട്ട ഡോസും 9,88,768 പേർ രണ്ടാം ഘട്ട ഡോസും സ്വകരിച്ചവരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 ലക്ഷത്തിലധികം പേർക്ക് വാക്സിനേഷൻ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. 90 ദിന കൊവിഡ് വാക്‌സിനേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് 27,30,359 ഡോസ് വാക്‌സിനാണ് നൽകിയത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 1185 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 15,69,743 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.