ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ ഇരുപതു കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അമേരിക്കയ്‌ക്ക് പുറമെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 130 ദിവസം കൊണ്ടാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. എന്നാൽ 124 ദിവസം കൊണ്ടാണ് അമേരിക്ക കൊവിഡ് വാക്‌സിനേഷൻ 20 കോടി പിന്നിട്ടത്. 20,06,62,456 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
ഇരുപതു കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ - covid vaccination
130 ദിവസം കൊണ്ടാണ് ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ 20 കോടി പിന്നിട്ടത്.
15,71,49,593 പേർ ഒന്നാമത്തെ ഡോസും 4,35,12,863 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 45 വയസിന് മുകളിലുള്ള 34 ശതമാനത്തിലധികം പേരും 60 വയസിന് മുകളിൽ പ്രായമുള്ള 42 ശതമാനത്തിലധികം പേരും ഒന്നാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചു. അതേസമയം, ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4,157 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
Also Read:കൊവിഡിന്‍റെ സാർസ് കോവ്-2 വകഭേദത്തിനെതിരെ ഫൈസറിന്‍റെ വാക്സിൻ ഫലപ്രദമാണെന്ന് കമ്പനി