കേരളം

kerala

ETV Bharat / bharat

കൊവിഡ് രണ്ടാം തരംഗം കൂടുതൽ ഭയാനകമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് പ്രതിസന്ധിയിലാക്കിയ ഇന്ത്യയ്ക്ക് ആവശ്യമായ ഓക്സിജന്‍ കോൺസൻട്രേറ്ററുകൾ, മാസ്‌കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ എത്തിച്ചതായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

WHO chief on covid situation  WHO chief on India situation  India's COVID-19 situation  Tedros Adhanom Ghebreyesus  WHO on COVID-19 surge in India  WHO Director-General  കൊവിഡ് രണ്ടാം തരംഗം കൂടുതൽ ഭയാനകമെന്ന് ലോകാരോഗ്യ സംഘടന  കൊവിഡ്  ടെഡ്രോസ് അദാനോം ഗെബ്രിയേസസ്
കൊവിഡ് രണ്ടാം തരംഗം കൂടുതൽ ഭയാനകമെന്ന് ലോകാരോഗ്യ സംഘടന

By

Published : May 15, 2021, 7:58 AM IST

ജനീവ :രാജ്യം കൊവിഡ് അതിതീവ്രവ്യാപനത്തിലൂടെ കടന്നുപോകുമ്പോൾ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് രണ്ടാം തരംഗം തീവ്രതയേറിയതാണെന്നും ഇന്ത്യക്കാവശ്യമായ ഓക്സിജന്‍ കോൺസൻട്രേറ്ററുകൾ, മാസ്‌കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ അയച്ചിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ പുതിയ കേസുകളും, മരണങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പിന്തുണയ്ക്കുന്നവർക്കെല്ലാം നന്ദി പറയുന്നതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.

Also read:യുഎൻ സുരക്ഷ കൗണ്‍സില്‍ വെള്ളിയാഴ്ച ചേരും; ചൈന അധ്യക്ഷത വഹിക്കും

കൊവിഡ് മഹാമാരിയുടെ പിടിയിലാണ് രാജ്യം. വെള്ളിയാഴ്ച മാത്രം 3,43,144 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 2,62,317 കടന്നു. ഇന്ത്യയുടെ കൊവിഡ് കണക്ക് ഡിസംബർ 19 ന് 10 മില്യൺ കടന്നിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ ഇത് ഇരട്ടിയായി. മെയ് നാലിന് 20 ദശലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, ഈജിപ്ത്, അമേരിക്കയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന എല്ലാവിധത്തിലും ഈ രാജ്യങ്ങളെ പിന്തുണയ്ക്കും. കൊവിഡ് മഹാമാരി ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള 3.3 ദശലക്ഷത്തിലധികം പേരുടെ ജീവൻ നഷ്ടപ്പെടുത്തിയെന്ന കാര്യം ഗെബ്രിയേസസ് ഓർമ്മിപ്പിച്ചു.

ABOUT THE AUTHOR

...view details