കേരളം

kerala

ETV Bharat / bharat

രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ കുറവെന്ന് ആരോഗ്യമന്ത്രാലയം - ഇന്ത്യ സജീവ കൊവിഡ് കേസുകൾ

കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശപ്രകാരം രോഗികളെ കണ്ടെത്തൽ, ഫലപ്രദമായ ചികിത്സ, ഐസലേഷൻ എന്നിവ സജീവ കേസുകളുടെ എണ്ണം കുറക്കുകയും രോഗമുക്തി നിരക്ക് കൂട്ടുകയും ചെയ്‌തുവെന്ന് ആരോഗ്യമന്ത്രാലയം

1
1

By

Published : Nov 10, 2020, 10:56 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ ആറ് ശതമാനത്തിൽ താഴെയാണ് സജീവ കേസുകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ എണ്ണം 92 ശതമാനമായി ഉയരുന്നു. കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശപ്രകാരം രോഗികളെ കണ്ടെത്തൽ, ഫലപ്രദമായ ചികിത്സ, ഐസൊലേഷൻ എന്നിവ സജീവ കേസുകളുടെ എണ്ണം കുറയ്‌ക്കുകയും രോഗമുക്തി നിരക്ക് കൂട്ടുകയും ചെയ്‌തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഹിമാചൽ പ്രദേശ്, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ തിങ്കളാഴ്‌ച ചർച്ച നടത്തി. 45,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 490 മരണങ്ങൾ സ്ഥിരീകരിച്ചു. ആകെ മരണംസംഖ്യ 1,26,611 ആയി. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 5,09,673 ആയപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 79,17,373 ആയി ഉയർന്നു.

ABOUT THE AUTHOR

...view details