ന്യൂഡല്‍ഹി:രാജ്യത്തുടനീളം വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയുടെ ക്യുമുലേറ്റീവ് കൊവിഡ് വാക്സിനേഷൻ കവറേജ് 16.94 കോടി ഡോസ് കവിഞ്ഞതായി കേന്ദ്രസർക്കാർ. 18 മുതല്‍44 വയസിനിടയിലുള്ള 17.8 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ഇതുവരെ കുത്തിവയ്പ് സ്വീകരിച്ചു. മൂന്നാംഘട്ട വാക്സിനേഷന്‍ മെയ് 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 16,94,39,663 വാക്സിന്‍ ഡോസുകളാണ് താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read:ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം
18 വയസ് മുതല്‍ 44 വയസ്സിനിടയിലുള്ള 17,84,869 ഗുണഭോക്താക്കൾക്ക് ഇതുവരെ കൊവിഡ് വാക്സിൻ നല്‍കി. മൊത്തം 16,94,39,663 ഡോസുകളിൽ 95,41,654 ഹെൽത്ത് കെയർ വർക്കർമാരും (എച്ച്‌സിഡബ്ല്യു), 77,32,072 മുന്‍നിര തൊഴിലാളികളും ഉള്‍പ്പെടുന്നു. 45 മുതല്‍ 60 വയസിനിടയിലുള്ള 5,50,75,720 പേർക്ക് ആദ്യ ഡോസും 64,09,465 പേർക്ക് രണ്ടാം ഡോസും നൽകി. 60 വയസ്സിന് മുകളിലുള്ള 5,36,34,743 പേർക്ക് ആദ്യ ഡോസും, 1,48,53,962 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു. 16,722 സെഷനുകളിലായി 8,37,695 ഗുണഭോക്താക്കൾക്ക് ഒന്നാം ഡോസും 11,85,837 ഗുണഭോക്താക്കൾക്ക് രണ്ടാമത്തെ ഡോസ് വാക്സിനും ലഭിച്ചു.
Also Read:വാക്സിന്‍ വിതരണം; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
അതേസമയം രാജ്യത്തുടനീളം ഇതുവരെ 30.22 കോടിയിലധികം കൊവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 21.64 ശതമാനമാണ്. ഇന്ത്യയുടെ മൊത്തം സജീവ കേസുകള്‍ 37,36,648 ആയി. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 16.76 ശതമാനം ഇതിൽ ഉൾപ്പെടുന്നു. മഹാരാഷ്ട്ര, കർണാടക, കേരള, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവയുൾപ്പെടെ 13 സംസ്ഥാനങ്ങളിലാണ് രാജ്യത്തിന്‍റെ 82.94 ശതമാനം കേസുകളും ഉള്‍പ്പെടുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.