ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 341 മരിച്ചു. 29,690 പേര്‍ രോഗമുക്തരാവുകയും ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 1,00,31,223 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 3,05,344 പേര്‍ ചികിത്സയിലുണ്ട്. 95,80,402 പേര്‍ ഇതുവരെ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,45,477 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഒരു കോടി കടന്ന് കൊവിഡ് ബാധിതര്‍ - ഇന്ത്യ കൊവിഡ് വ്യാപനം
26,624 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 3,05,344 പേര്‍.
രാജ്യത്ത് ഒരു കോടി കടന്ന് കൊവിഡ് ബാധിതര്‍
രാജ്യത്ത് ഇതുവരെ 16,11,98,195 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ ഇന്നലെ മാത്രം 11,07,681 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ 40 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. പശ്ചിമ ബംഗാളില്‍ 19,065 പേരും യുപിയില്‍ 17,955 പേരും ചത്തീസ്‌ഗഢില്‍ 17,488 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്.