കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ മയക്കുമരുന്നുമായി വിദേശിയടക്കം രണ്ട് പേര്‍ പിടിയിൽ - ആംഫെറ്റാമൈൻ

ആംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്

Indian woman  Nigerian man held in Delhi with drugs worth Rs 10 cr  ഇന്ത്യക്കാരിയും നൈജീരിയൻ പൗരനും പിടിയിൽമയക്കുമരുന്നുമായി  ആംഫെറ്റാമൈൻ  10.5 കിലോഗ്രാം ആംഫെറ്റാമൈൻ
ഇന്ത്യക്കാരിയും നൈജീരിയൻ പൗരനും മയക്കുമരുന്നുമായി ഡൽഹിയിൽ പിടിയിൽ

By

Published : Dec 9, 2020, 3:24 PM IST

ബെംഗളൂരു: ഇന്ത്യക്കാരിയും നൈജീരിയൻ പൗരനും 10 കോടി രൂപയുടെ മയക്കുമരുന്നുമായി ഡൽഹിയിൽ പിടിയിലായി. ഡൽഹി സ്വദേശി ശ്രീമതി (25), നൈജീരിയക്കാരനായ ചീമ വിറ്റാലിസ് (40) എന്നിവരാണ് പിടിയിലായത്. ഡൽഹി റയിൽവെ സ്റ്റേഷനിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനിൽ കയറുന്നതിനിടയിൽ റെയിൽവെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 10.5 കിലോഗ്രാം ആംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. നാർക്കോട്ടിക്‌ ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി റെയിൽവെ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details