ന്യൂഡൽഹി:ഇന്ത്യയുടെ കൊവിഡ് വാക്‌സിനായ കൊവാക്‌സിൻ ആഗോളശ്രദ്ധ നേടുന്നതായി ഐസിഎംആർ. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കൊവാക്‌സിൻ നിർമിച്ചത് . ഇത് വലിയൊരു നേട്ടമാണ്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ കൊവാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ഐസിഎംആർ ട്വിറ്ററിലൂടെ അറിയിച്ചു.
കൊവാക്‌സിൻ ആഗോളശ്രദ്ധ നേടുന്നതായി ഐസിഎംആർ - ഭാരത് ബയോടെക്
ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയ കൊവാക്‌സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്ന് ഐസിഎംആർ
കൊവാക്‌സിൻ ആഗോളശ്രദ്ധ നേടുന്നതായി ഐസിഎംആർ
നിലവിൽ 22 സൈറ്റുകളിലാണ് പരീക്ഷണം നടക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പരീക്ഷണം നടത്തുന്നതിനായി വോളന്‍റിയർമാരെ ക്ഷണിച്ചുകഴിഞ്ഞു. കൊവാക്‌സിന്‍റെ ഒന്നും രണ്ടും പരീക്ഷണ ഘട്ടത്തില്‍ സുരക്ഷയും രോഗപ്രതിരോധ ശേഷിയും ഉറപ്പുവരുത്തി.മൂന്നാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും എയിംസ് അറിയിച്ചു.