ന്യൂഡല്‍ഹി : ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ അമേരിക്കൻ വിസയ്ക്കായുള്ള ഇന്‍റര്‍വ്യൂ സ്ലോട്ടുകള്‍ ഇതിനകം നേടിയതായി അമേരിക്കന്‍ എംബസി. വിസ ആപേക്ഷകരുടെ അഭിമുഖത്തിനായുള്ള ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കുള്ള സ്ലോട്ടുകളാണ് ജൂണ്‍ 14ന് അനുവദിച്ച് തുടങ്ങിയത്.
കൊവിഡ് 19 വ്യാപന സാഹചര്യത്തില്‍ വിസയനുവദിക്കുന്നതില്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ഉന്നതപഠനത്തിനായി യുഎസില്‍ പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുകയും ചെയ്തു. എന്നാല്‍ യുഎസ്, വിസ നടപടിക്രമങ്ങള്‍ പുനരാരംഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമാണ്.