കേരളം

kerala

ETV Bharat / bharat

യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും; മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും - യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റ മൃതദേഹം

നാട്ടിലെത്തിക്കുന്ന മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ദാവൻഗരെ എസ്എസ് മെഡിക്കൽ കോളജിന് കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

Body of Indian student who died in Ukraine shelling will reach India on March 20  body of Naveen Shekarappa Gyanagoudarm to reach india on sunday  Naveen family wants to donate his body for medicine  യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റ മൃതദേഹം  നവീനിന്‍റ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും; ദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടു നല്‍കും

By

Published : Mar 18, 2022, 10:54 PM IST

ബെംഗളൂരു: റഷ്യൻ സൈനിക നടപടിക്കിടെ യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്‌ച (മാർച്ച് 21ന് ) നാട്ടിലെത്തിക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് ഇക്കാര്യം അറിയിച്ചത്. അന്ത്യ കർമങ്ങൾക്കായി മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീനിന്‍റെ പിതാവ് ശേഖരപ്പ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നു.

നാട്ടിലെത്തിക്കുന്ന മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനായി ദാവൻഗരെ എസ്എസ് മെഡിക്കൽ കോളജിന് കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. തുടർന്ന് കേന്ദ്ര സർക്കാർ യുക്രൈൻ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഹർകീവിലെ മെഡിക്കല്‍ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീൻ.

Also Read: യുക്രൈനിലെ ഇന്ത്യൻ എംബസി നിഷ്ക്രിയമെന്ന് കൊല്ലപ്പെട്ട നവീനിന്‍റെ അച്ഛൻ

കഴിഞ്ഞ മാർച്ച് 1നാണ് യുക്രൈനിലെ ഹർകീവ് മെഡിക്കല്‍ സവകലാശാല നാലാം വർഷ മെഡിക്കല്‍ വിദ്യാർഥിയായിരുന്ന നവീൻ കൊല്ലപ്പെട്ടത്. ഭക്ഷണവും വെള്ളവും വാങ്ങാനായി നവീന്‍ ബങ്കറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details