മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്‌ച തകര്‍ച്ച. ബോംബെ സ്‌റ്റോക് എക്‌സ്ചേഞ്ചിന്‍റെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 37.78 പോയിന്‍റുകള്‍ ഇടിഞ്ഞ് (0.07ശതമാനം) 54,288.61ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ(23.05.2022) വ്യാപാര ദിനത്തില്‍ സെന്‍സെക്‌സിന് വലിയ ചാഞ്ചാട്ടമാണ് നേരിട്ടത്.
54,931.30വരെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് ഉയരുകയും 54,191.55വരെ താഴുകയും ചെയ്‌തു. മെറ്റല്‍ കമ്പനികളുടെ ഒഹരികള്‍ക്ക് വലിയ വില്‍പന സമ്മര്‍ദമാണ് നേരിട്ടത്. മറ്റൊരു അടിസ്ഥാന ഓഹരി സൂചികയായ നിഫ്‌റ്റി 51.45 ശതമാനം(0.32ശതമാനം) ഇടിഞ്ഞ് 16,214.70ത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ ഏറ്റവും കൂടുതല്‍ മൂല്യം ഇടിഞ്ഞത് ടാറ്റ സ്റ്റീലിന്‍റെ ഓഹരിക്കാണ്. 12.53 ശതമാനമാണ് മൂല്യം ഇടിഞ്ഞത്. അള്‍ട്രാടെക് സിമന്‍റ്, ഐടിസി, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, എച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികള്‍ക്കും വലിയ ഇടിവ് സംഭവിച്ചു.